ad
Deshabhimani

കൊച്ചി ധനുഷ്‌കോടി ദേശീയപാത

പത്താംമൈല്‍ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

traffic jam

കൊച്ചി ധനുഷ്-കോടി ദേശീയപാതയിൽ പത്താംമൈല്‍ പട്ടിമറ്റം റോഡിലേക്ക് 
തിരിയുന്നിടത്ത് രൂപപെട്ട വലിയ കുഴികള്‍

വെബ് ഡെസ്ക്

Published on Sep 03, 2026, 01:35 AM | 1 min read

കോലഞ്ചേരി


കൊച്ചി–ധനുഷ്-കോടി ദേശീയപാതയിൽ പത്താംമൈല്‍ ജങ്‌ഷനിലെ കുഴികൾ ഗതാഗതക്കുരുക്കിനിടയാക്കുന്നു. ദേശീയപാതയിൽനിന്ന്‌ പത്താംമൈല്‍–പട്ടിമറ്റം റോഡിലേക്ക് തിരിയുന്നിടത്താണ് വലിയ കുഴികള്‍ രൂപപ്പെടുന്നത്.


നാട്ടുകാര്‍ ഇടപെട്ട്‌ കുഴിയടയ്‌ക്കുന്നതല്ലാതെ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണമുണ്ട്‌. സുഗന്ധതൈല നിര്‍മാണ കമ്പനികളിലേക്കും വിവിധ ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന യാര്‍ഡിലേക്കും വലിയ കണ്ടെയ്‌നറുകളും ടോറസ് ലോറികളും നിരന്തരം കടന്നുപോകുന്ന വഴിയാണിത്‌.


പത്താംമൈലില്‍ റോഡിന് വീതിയുണ്ടെങ്കിലും ഭാരം കയറ്റിവരുന്ന വാഹനങ്ങളടക്കം, കുഴികളും അനധികൃത പാര്‍ക്കിങ്ങുംമൂലം ഇവിടെ കുരുങ്ങും. ഇതോടെ ദേശീയപാതയിലും വലിയ ഗതാഗതക്കുരുക്കാകും. അടിയന്തരമായി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home