ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യുവജനോത്സവം

sridevimemorial
വെബ് ഡെസ്ക്

Published on May 15, 2025, 02:15 PM | 2 min read

അബുദാബി: ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 16, 17, 18 തിയതികളിലായി നടക്കും. സമാജം മുൻ കലാതിലകം ശ്രീദേവിയുടെ സ്മരണാർത്ഥമാണ് വർഷങ്ങളായി സമാജം യുവജനോത്സവം സംഘടിപ്പിച്ചുവരുന്നത്. മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18ലെ മത്സരങ്ങൾ കേരള സോഷ്യൽ സെൻ്ററിൽ വെച്ചുമാണ് നടക്കുന്നത്.


മത്സരങ്ങളിൽ മുന്നൂറിൽപ്പരം കലാപ്രതിഭകൾ പങ്കെടുക്കും. മെയ് 16-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോത്സവത്തിൻ്റെ ഉദ്ഘാടനം നടക്കും. മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മെയ് 31ന് അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.


യുഎഇയിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല - സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും. മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി വി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ടി എം നിസാർ, ട്രഷറർ യാസിർ അറാഫത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ, ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി, ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, അസിസ്റൻ്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം, അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് വർഗ്ഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ, സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡൻ്റ് ജനറൽ മാനേജർ റോമിഷ്, സമാജം വളണ്ടിയർ ടീം വൈസ് ക്യാപ്റ്റൻ രാജേഷ് കുമാർ കൊല്ലം എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home