നബിദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിലെ 341 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി

മസ്കത്ത് : വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി തടവുകാർക്ക് സുപ്രീം കമാൻഡറായ രാജാവ് സുൽത്താൻ ഹൈതം ബിൻ താരിക് വിടുതൽ മാപ്പ് നൽകി. മാപ്പ് ലഭിച്ച തടവുകാരുടെ എണ്ണം ഒമാനികളും പ്രവാസികളും ഉൾപ്പെടെ 341 ആണെന്ന് റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക സ്രോതസ്സ് അറിയിച്ചു. പ്രവാചകന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മാപ്പ് നൽകുന്നത്. തടവിൽ കഴിയുന്നവരുടെ കുടുംബങ്ങളെ പരിഗണിച്ചാണ് വിടുതൽ ഇളവ് നൽകിയത്.









0 comments