പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് സർവകലാശാല കെട്ടിടത്തിൽ നിന്ന് ചാടി എംബിഎ വിദ്യാർഥിനി ജീവനൊടുക്കി

ജയ്പൂർ : ജയ്പൂരിൽ സർവകലാശാല കെട്ടിടത്തിൽ നിന്ന് ചാടി എംബിഎ വിദ്യാർഥിനി ജീവനൊടുക്കി. ജയ്പൂരിലെ പൂർണിമ സർവകലാശാലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുൻപായാണ് വിദ്യാർഥിനി ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.
രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയായ യശ്വസി രോഹില്ലയാണ് മരിച്ചത്. പെൺകുട്ടിയുടെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ നടക്കുകയായിരുന്നു. രാവിലെ ഒൻപത് മണിക്കായിരുന്നു പരീക്ഷ നടക്കേണ്ടത്. പരീക്ഷ ഹാളിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് വിദ്യാർഥിനിക്ക് ഒരു ഫോൺ കോൾ വന്നുവെന്നും പിന്നാലെ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ആറ് മിനിറ്റോളം ഫോണിൽ സംസാരിച്ചതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.
ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ തടയാൻ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റി താഴേക്ക് ചാടുകയായിരുന്നു. വിദ്യാർഥിനിയുടെ ഫോൺ പരിശോധനക്കായി സൈബർ സെല്ലിലേക്ക് അയച്ചിട്ടുണ്ട്.








0 comments