ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി

ന്യൂഡൽഹി : ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വെള്ളിയാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘പുതിയൊരു യാത്ര ഇന്നലെ തുടങ്ങി’ എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ‘It's done bro’ എന്നായിരുന്നു നിധി റസ്ദാന്റെ ക്യാപ്ഷൻ.
അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹത്തോടനുബന്ധിച്ച് ശ്രീനഗറിലും ന്യൂഡൽഹിയിലും ചടങ്ങുകൾ നടന്നതായാണ് റിപ്പോർട്ട്.
എൻഡിടിവിയിലെ മുൻ മാധ്യമപ്രവർത്തകയായ നിധി റസ്ദാൻ ദേശീയ രാഷ്ട്രീയം, അന്താരാഷ്ട്ര വിഷയങ്ങൾ, ജമ്മു കശ്മീർ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിലൂടെയും വാർത്താ അവതരണത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. എൻഡിടിവിയിലെ ‘ലെഫ്റ്റ്, റൈറ്റ് ആൻഡ് സെന്റർ’ എന്ന പരിപാടിയുടെ അവതാരകയായിരുന്നു.








0 comments