Deshabhimani

ദുബായ് സിലിക്കൺ ഒയാസിസിൽ സ്‌മാർട്ട് വാഹന പരീക്ഷണകേന്ദ്രം

dubai road
വെബ് ഡെസ്ക്

Published on Sep 29, 2026, 09:06 AM | 1 min read

ദുബായ് : സ്വയംനിയന്ത്രിത വാഹനങ്ങളുടെയും ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെയും പരീക്ഷണത്തിനായി സ-്‌മാർട്ട് പരീക്ഷണകേന്ദ്രവുമായി ദുബായ് ആർടിഎ. ദുബായ് മൊബിലിറ്റി ലാബ്‌സ് എന്ന പേരിലുള്ള കേന്ദ്രം സിലിക്കൺ ഒയാസിസിലാണ് പ്രവർത്തനം ആരംഭിച്ചത്. ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.


നിയന്ത്രിത സാഹചര്യങ്ങളിൽ പരീക്ഷണം നടത്താനുള്ള പ്രത്യേക ട്രാക്കുകളും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പരീക്ഷണ മേഖലയും കേന്ദ്രത്തിലുണ്ട്. സിലിക്കൺ ഒയാസിസിൽനിന്ന് അൽഖുദ്രവരെയുള്ള പൊതുനിരത്തുകളിലും യഥാർഥ സാഹചര്യങ്ങളിലെ പരീക്ഷണങ്ങൾ നടത്തും. ആകെ 248 പരീക്ഷണ സാഹചര്യങ്ങൾ ഇവിടെ പരിശോധിക്കാനാകും.


പുതിയ ഗതാഗത സാങ്കേതികവിദ്യകളെ വികസന-പരീക്ഷണ ഘട്ടത്തിൽനിന്ന് യഥാർഥ ഉപയോഗത്തിലേക്കും വാണിജ്യാടിസ്ഥാനത്തിലുള്ള വിന്യാസത്തിലേക്കും വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. 2030ഓടെ ദുബായിലെ ആകെ ഗതാഗത യാത്രകളുടെ 25 ശതമാനം സ്വയംനിയന്ത്രിത യാത്രകളാക്കുകയെന്ന ദുബായ് സ്‌മാർട്ട് സ്വയംനിയന്ത്രിത ഗതാഗത തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്കും കേന്ദ്രം പിന്തുണ നൽകും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home