ഒൻപത് ദിവസത്തേക്ക് നിയമനം; പുരാരേഖവകുപ്പിൽ അസാധാരണനിയമനവുമായി സർക്കാർ

തിരുവനന്തപുരം: പുരാരേഖവകുപ്പിൽ അസാധാരണ നിയമനവുമായി സർക്കാർ. വാച്ച് മാൻ പോസ്റ്റിലേക്ക് ഈ മാസം 13 നു ഇന്റർവ്യൂ നടക്കാനിരിക്കെ മൂന്നാം തിയതിയാണ് ജഫീർ കെ ബി എന്നയാളെ ഈ പോസ്റ്റിലേക്ക് നിയമിച്ചത്.
ജൂലൈ ഏഴാം തീയതി കോട്ടയത്തെ എംപ്ലോയ്‌മെന്റ് ഓഫീസർ നൽകിയ ആറ് പേരുടെ പട്ടികയിൽ നിയമനം ലഭിച്ച ജെഫിർ കെ ബിയുടെ പേര് ഇല്ലായിരുന്നു. പെട്ടെന്നോർക്കു ദിവസം ഇയാളെ പോസ്റ്റിലേക്ക് നിയമിക്കുകയായിരുന്നു.
അതേസമയം, കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യയെ അനധികൃതമായി വിദ്യാഭ്യാസ വകുപ്പിലും നിയമിച്ചു. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നൽകുകയായിരുന്നു.
കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40000 രൂപയാണ് ശമ്പളം. ഒഴിവു വന്ന സമയത്ത് ബയോഡാറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്ന് സീമാറ്റിന്റെ വാദം.
അധികാരത്തിലേറി വെറും അഞ്ച് മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി ബന്ധുസമാനങ്ങളും ആശ്രിതനിയമങ്ങളുമായി സർക്കാരിന്റെ ഭാഗത്ത് നിന്ന് പല വകുപ്പുകളിലേക്കും നടക്കുന്നത്.








0 comments