റേഷൻ വിതരണം മുടങ്ങി; ഇ പോസ് മെഷീനുകൾ പണിമുടക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി. ഇ പോസ് സെർവറുകൾ തകരാറിലായതാണ് കാരണം.
വ്യാഴം രാവിലെ മുതലാണ് മെഷീനുകൾ പണിമുടക്കിയത്. ഇതോടെ റേഷൻ വാങ്ങാനെത്തിയവർ ദുരിതത്തിലായി.
കട തുറന്ന് റേഷൻ വിതരണത്തിനായി ഇ പോസ് മെഷീൻ ഓണാക്കിയപ്പോഴാണ് തകരാറിലായ റേഷൻ വ്യാപാരികൾ അറിയുന്നത്. മെഷീനിൽ വ്യാപാരിയുടെ വിരൽ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, മാന്വൽ ആയിപ്പോലും കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയിലായി.
തകരാർ എപ്പോൾ പരിഹരിക്കുമെന്നത് സംബന്ധിച്ച് അധികാരികൾ കൃത്യമായ അറിയിപ്പ് നൽകുന്നുമില്ല.








0 comments