ആലിക്കുട്ടി ഉസ്താദിനെ അനുസ്മരിച്ചു

സലാല: എസ്ഐസി സലാലയും കെഎംസിസി സലാലയും സംയുക്തമായി അന്തരിച്ച സമസ്ത കേരള ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ശൈഖുനാ ആലികുട്ടി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു. സലാല മസ്ജിദ് റവാസിൽ നടന്ന ചടങ്ങ് വി പി അബ്ദുല്‍ സലാം ഹാജി ഉദ്‌ഘാടനംചെയ്തു. അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷനായി. റഈസ് ശിവപുരം, കോട്ടയം നാസര്‍ സഖാഫി, മൊയ്ദീന്‍കുട്ടി ഫൈസി, റഷീദ് കല്‍പ്പറ്റ, നാസർ ലത്തീഫി എന്നിവർ സംസാരിച്ചു. മൊയ്ദീന്‍കുട്ടി ഫൈസി, അബ-്‌ദുല്‍ റസാഖ് സ്വിസ്, അബ-്‌ദുല്‍ ഫത്താഹ്, അലി ഹാജി എന്നിവര്‍ നേതൃത്വംനൽകി.










0 comments