ഷെയ്ഖ് സായിദിന്റെ കൊളാഷ് ഒരുക്കി

അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സമ്മർ ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ കൊളാഷ് ഒരുക്കി. ഷെയ്ഖ് സായിദിന്റെ ജീവിതരേഖയും യുഎഇയുടെ രൂപീകരണ ചരിത്രവും നേട്ടങ്ങളുടെ പട്ടികയും പ്രതിപാദിക്കുന്ന അറബിക് പത്രവാർത്തകൾ ഉപയോഗിച്ചാണ് കൊളാഷ് നിർമിച്ചത്. കുട്ടികളിൽ സംഘബോധവും രാഷ്ട്രചിന്തയും പ്രചോദിപ്പിക്കാനായി നൽകിയ പ്രവൃത്തികളിൽ ഒന്നായിരുന്നു കൊളാഷ് നിർമാണം.
പത്തുദിവസം നീണ്ട ക്യാമ്പിൽ ഒമ്പതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള 12 വിദ്യാർഥികളാണ് കൊളാഷ് നിർമിച്ചത്. ചിത്രത്തിന് അഞ്ചു മീറ്റർ നീളവും നാല് മീറ്റർ വീതിയുമുണ്ട്. ഇസ്ലാമിക് സെന്റർ പ്രധാന ഹാളിൽ സജ്ജീകരിച്ച കൊളാഷ് ഇന്ത്യൻ എംബസി കോഓർഡിനേഷൻ ആൻഡ് കമ്യൂണിറ്റി അഫയേർസ് ഫസ്റ്റ് സെക്രട്ടറി ജ്യോർജി ജോർജ് അനാച്ഛാദനം ചെയ്തു.
ഷെയ്ഖ് സായിദിന്റെ കൊളാഷിനൊപ്പം കുട്ടികളും സംഘാടകരും അതിഥികളും







0 comments