12 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമീഷൻ (KPSC) 12 കാറ്റഗറികളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. കാറ്റഗറി നമ്പർ 162/2026 മുതൽ 173/2026 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ലാബോറട്ടറി അസിസ്റ്റന്റ്, അറ്റൻഡർ, അസിസ്റ്റന്റ് പ്രൊഫസർ, എൽഡി ടൈപ്പിസ്റ്റ് ഉൾപ്പെടെ 16-ലധികം തസ്തികകളിലാണ് വിവിധ നോട്ടിഫിക്കേഷനുകൾ ഉള്ളത്. തസ്തികകൾക്ക് അനുസരിച്ച് കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും (മെഡിക്കൽ വിദ്യാഭ്യാസം, പൊലീസ്, എൻസിസി, മിൽമ തുടങ്ങിയവ) ആയിരിക്കും നിയമനം. ഉദ്യോഗാർഥികളുടെ എണ്ണം പരിഗണിച്ച് ഒഎംആർ അല്ലെങ്കിൽ ഓൺലൈൻ വഴി നടത്തുന്ന എഴുത്തുപരീക്ഷകളുടെയും തുടർന്ന് നടക്കുന്ന പ്രമാണ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. ഉദ്യോഗാർഥികൾ പിഎസ്‌സിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ Kerala PSC വഴി വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ രണ്ട്.









0 comments