ഷെയ്‌ഖ് ഫൈസൽ ബിൻ നുഅമാൻ അന്തരിച്ചു

ജിദ്ദ : മദീന മസ്ജിദുന്നബവിയിലെ മുഅദ്ദിൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്‌ദുൾ മാലിക് അൽ നുഅമാൻ അന്തരിച്ചു. മസ്ജിദുന്നബവിയുടെ മിനാരങ്ങളിൽനിന്ന് പതിറ്റാണ്ടുകളോളം വിശ്വാസികളെ പ്രാർഥനയിലേക്ക് ആനയിച്ച ശബ്‌ദത്തിന്റെ ഉടമയാണ് ഓർമയായത്. 14–-ാം വയസ്സിൽ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിച്ചു തുടങ്ങിയ പിതാവ് ഷെയ്‌ഖ് അബ്‌ദുൾ മലിക് അൽ നുഅമാന്റെ പാത പിന്തുടർന്നാണ് ഈ പദവിയിലെത്തിയത്. ഏകദേശം കാൽനൂറ്റാണ്ടോളം നീണ്ടുനിന്ന സേവനത്തിനൊടുവിലാണ് യാത്രയാകുന്നത്. മദീനയുടെ ജന്നത്തുൽ ബഖീയിൽതന്നെ അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുങ്ങി.










0 comments