ഓര്‍മകളില്‍ വീരോജ്വലം വി എസ്

വി എസ് അച്യുതാനന്ദൻ അനുസ്മരണ ദിനത്തിൽ ലെനിൻ സെന്ററിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു
കൊച്ചി
സിപിഐ എം സ്ഥാപക നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനാന്ദന്റെ ഒന്നാംചരമവാര്‍ഷികം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. പാര്‍ടി ഓഫീസുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. കേരള വിപ്ലവ പ്രസ്ഥാനത്തിന്റെയും പുരോഗമന മുന്നേറ്റങ്ങളുടെയും ചരിത്രത്തിൽ മായാമുദ്ര പതിപ്പിച്ച വി എസിന്റെ ഓർമ പങ്കിടാന്‍ ജില്ലയില്‍ പൊതുസമൂഹവും അണിനിരന്നു. ജില്ലാ കമ്മിറ്റി ഓഫീസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് അധ്യക്ഷനായി. തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയിൽ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം സി സുരേന്ദ്രൻ അധ്യക്ഷനായി.
ഏലൂർ വെസ്റ്റില്‍ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ടി വി ശ്യാമളൻ അധ്യക്ഷനായി. ഗോശ്രീ ജങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടകനായി. സിപിഐ എം ഷിപ്‌യാർഡ് വർക്കേഴ്സ് ലോക്കൽ കമ്മിറ്റിയുടെ അനുസ്മരണത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി പതാക ഉയർത്തി. ടി ബി പ്രമോദ് അധ്യക്ഷനായി.
അങ്കമാലി വേങ്ങൂര്‍ മില്ലുംപടിയില്‍ പാർടി ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് അധ്യക്ഷൻ ടി വൈ ഏല്യാസ് അധ്യക്ഷനായി. കിഴക്കമ്പലത്ത് സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി ജെ വർഗീസ് അധ്യക്ഷനായി. തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി എ സുഗതൻ അധ്യക്ഷനായി. തൃക്കാക്കര സെൻട്രലില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് പതാക ഉയർത്തി.
നെല്ലിക്കുഴി നോർത്തില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം വായനശാലപ്പടിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ പതാക ഉയർത്തി. കവളങ്ങാട് -പൈങ്ങോട്ടൂർ കടവൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാബു മത്തായി അധ്യക്ഷനായി. വാരപ്പെട്ടിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. നിർമല മോഹൻ അധ്യക്ഷയായി. പിറവത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. വി ആർ സോമൻ അധ്യക്ഷനായി.
പള്ളുരുത്തി സൗത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. വി എ സന്തോഷ് അധ്യക്ഷനായി. പെരുമ്പാവൂര്‍ പച്ചക്കറി മാർക്കറ്റ് ജങ്ഷനില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഡോ. പി എസ് സുബിൻ അധ്യക്ഷനായി.
മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കപറമ്പിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി ജി പ്രദീപ്കുമാർ അധ്യക്ഷനായി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിൽ മുതിർന്ന നേതാവ് ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി.










0 comments