Deshabhimani

കുവൈത്തിൽ എടിഎം ഇടപാടുകളിൽ ഇടിവ്

Kuwait dinar.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:03 AM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ എടിഎം വഴിയുള്ള പണം പിൻവലിക്കൽ ഇടപാടുകളിൽ ഗണ്യമായ കുറവ്. 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ടുശതമാനത്തോളം ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ സെപ്റ്റംബർ വരെ 4.52 കോടി ഇടപാടുകളിലൂടെ 6.22 ബില്യൺ ദിനാറാണ് എടിഎമ്മുകളിൽനിന്ന് പിൻവലിച്ചത്. 2025ലെ ഇതേ കാലയളവിൽ 4.91 കോടി ഇടപാടുകളിലൂടെ 6.635 ബില്യൺ ദിനാർ പിൻവലിച്ചിരുന്നു. ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 39 ലക്ഷത്തിന്റെ കുറവുണ്ടായപ്പോൾ പിൻവലിച്ച തുകയിൽ ആറുശതമാനത്തിലേറെ ഇടിവുണ്ടായി.


എടിഎമ്മുകളിൽ പണം നിറയ-്ക്കേണ്ടതിന്റെ ആവശ്യകതയും കുറഞ്ഞതായി ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കി. ഫെബ്രുവരി 28ന് മേഖലയിലെ അമേരിക്ക–ഇറാൻ സംഘർഷം ആരംഭിച്ചതിനു പിന്നാലെയുള്ള ആദ്യഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പണത്തിന്റെ ആവശ്യകത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബാങ്ക് ശാഖകൾ വഴിയുള്ള പണം പിൻവലിക്കലിലും കുറവ് രേഖപ്പെടുത്തി. ഉപഭോക്താക്കൾ പണമിടപാടുകൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. 2027ൽ പണത്തെ ആശ്രയിച്ചുള്ള ഇടപാടുകളിൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ബാങ്കിങ് മേഖലയിലെ വിലയിരുത്തൽ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home