Deshabhimani

മുരസു ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളിൽ 3 പേരുടെ മൃതദേഹം കണ്ടെത്തി

3 Fishermen Found Dead

പ്രതീകാത്മക ചിത്രം, എ ഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Nov 06, 2026, 07:49 AM | 1 min read

ചെന്നൈ: മുരസു ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ശേഷിക്കുന്ന ആറുപേർക്കായി തിരച്ചിൽ നടത്തി വരികയാണ്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെന്നൈയിലെ കാസിമേട് മത്സ്യബന്ധന തുറമുഖത്തുനിന്നും പോയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികളു‌ടെ കുടുംബം രം​ഗത്തുവന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.


മത്സ്യത്തൊഴിലാളികളെ കാണാതായ വിവരം അധികൃതരെ അറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കുടുംബം പറഞ്ഞു. മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ബോട്ട് കടൽക്ഷോഭത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾ ഏഴുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


സംഭവത്തിൽ ഫിഷറീസ് മന്ത്രിക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ കുടുംബം രം​ഗത്തുവന്നു. 'മൂന്നുദിവസമായിട്ടും ഫിഷറീസ് മന്ത്രി എത്തിയിട്ടില്ല. ദിവസം മുഴുവൻ കാത്തിരുന്നപ്പോൾ നാളെ വരുമെന്നാണ് അറിയിച്ചത്. കടലിൽ പോയ ഒമ്പതുപേരെയും തിരിച്ചുകിട്ടണം. അല്ലെങ്കിൽ ഞങ്ങൾ തീകൊളുത്തി മരിക്കും' കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ ഭാര്യ പറഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home