Deshabhimani

തുർക്കിയിൽ മൂന്ന് പ്രദേശങ്ങളിൽ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു, അക്രമി പിടിയിൽ

Turkey
വെബ് ഡെസ്ക്

Published on Nov 06, 2026, 08:12 AM | 1 min read

അങ്കാറ: തുർക്കിയിൽ മൂന്ന് ഗ്രാമങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പടിഞ്ഞാറൻ തുർക്കിയിലെ അഫ്യോങ്കരാഹിസാർ പ്രവിശ്യയിലാണ് വെടിവയ്പുണ്ടായത്. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. അതേസമയം, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അയാസിനി ഗ്രാമത്തിൽ മൂന്നുപേരെയും സമീപത്തെ കിയിർ ഗ്രാമത്തിൽ മൂന്നുപേരെയുമാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്.


യുകാരിതന്ദിർ ഗ്രാമത്തിലെ റോഡരികിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ രണ്ടു സ്ത്രീകളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആക്രമണത്തിനു പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. ചുവന്ന മിനിവാനിൽ രക്ഷപ്പെട്ട ഇയാളുടെ വാഹനം എസ്കിഷെഹിറിന് സമീപം ചെളിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഷോട്ട്ഗൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.


അഫ്യോങ്കരാഹിസാർ നഗരമധ്യത്തിൽ കാറിലിരുന്ന സ്ത്രീക്കു നേരെ നേരത്തെ വെടിവയ്പുണ്ടായിരുന്നു. ഈ സംഭവവും ഗ്രാമങ്ങളിലെ ആക്രമണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുകയാണ് ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home