Deshabhimani

ജെമിനിയിലൂടെ ആത്മഹത്യ ആസൂത്രണം ചെയ്തു; ഗൂഗിളിനെതിരെ കോടതിയെ സമീപിച്ച് മാതാപിതാക്കൾ

Gemini ai.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 08:00 AM | 1 min read

വാഷിങ്ടൺ : എഐ ചാറ്റ്ബോട്ടായ ജെമിനി ഉപയോഗിച്ച് കൗമാരക്കാരി ആത്മഹത്യ ആസൂത്രണം ചെയ്ത സംഭവത്തിൽ ഗൂഗിളിനെതിരെ നിയമനടപടിയുമായി മാതാപിതാക്കൾ. വിദ്യാർഥികൾക്കിടയിൽ എഐ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നും എഐയുടെ അപകടസാധ്യതകളെക്കുറിച്ച് മാതാപിതാക്കളെയോ സ്കൂളുകളെയോ അറിയിച്ചില്ലെന്നുമാണ് പരാതി.


പതിമൂന്ന് വയസുകാരി എമ്മയാണ് സ്കൂളിൽ നിന്ന് നൽകിയ ക്രോംബുക്കിലൂടെ ജെമിനി ഉപയോഗിക്കാൻ തുടങ്ങിയത്. ആത്മഹത്യയുടെ വിവിധ മാർഗങ്ങളെക്കുറിച്ച് ചാറ്റ്ബോട്ടുമായി ചർച്ച നടത്തുകയും സ്വന്തം ശവസംസ്കാര ചടങ്ങുകൾ പോലും ആസൂത്രണം ചെയ്യുകയും ചെയ്തു.


കുട്ടി എഴുതിയ ശവസംസ്കാര പദ്ധതികളെക്കുറിച്ചുള്ള കുറിപ്പ് സ്കൂളിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ മുന്നറിയിപ്പായി ലഭിച്ചതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. എമ്മ ഉപയോഗിച്ചിരുന്ന ജെമിനി 3 ഫ്ലാഷ് പതിപ്പ് സുരക്ഷിതമല്ലെന്ന് ഗൂഗിളിന് അറിയാമായിരുന്നുവെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്നും പരാതിയിൽ പറയുന്നു.


ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ അറിയിച്ചു. യുവാക്കൾക്ക് ആവശ്യമായ പിന്തുണയും വിശ്വസനീയമായ സഹായസ്രോതസ്സുകളും ലഭ്യമാക്കുന്നതിനായി മെഡിക്കൽ വിദഗ്ധരുമായും അക്കാദമിക് രംഗത്തെ വിദഗ്ധരുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് തിങ്കളാഴ്ച കാലിഫോർണിയയിലെ കോടതിയിലാണ് ഫയൽ ചെയ്തത്. ബുധനാഴ്ച ഗൂഗിൾ കേസ് ഫെഡറൽ കോടതിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home