Deshabhimani

നോർക്ക കെയർ പ്രീമിയം വർധന: കല കുവൈത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Norka Care Premium Hike Kala Kuwait .jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:45 AM | 1 min read

കുവൈത്ത് സിറ്റി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിച്ച് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് കല കുവൈത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പ്രീമിയം വർധനവിനും സംസ്ഥാന സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾക്കുമെതിരെ ഫഹാഹീൽ കല സെന്ററിലായിരുന്നു സംഗമം. മുൻ ഭാരവാഹി ജെ സജി ഉദ്ഘാടനം ചെയ-്‌തു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ-്‌ക്കൽ അധ്യക്ഷനായി.


പ്രവാസികളുടെ ചികിത്സാ സുരക്ഷയ-്‌ക്കായി നടപ്പാക്കിയ ക്ഷേമപദ്ധതി അവർക്ക് അധിക സാമ്പത്തിക ബാധ്യതയായി മാറരുതെന്ന് സംഗമം അഭിപ്രായപ്പെട്ടു. ചികിത്സാസുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും ആവശ്യപ്പെട്ടു. വർഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച പ്രവാസികൾക്ക് അർഹമായ സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും പെൻഷൻ കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.


കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ പ്രവാസികളോടുള്ള സമീപനത്തെയും സംഗമം വിമർശിച്ചു. പ്രവാസികളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന നിലപാട് തിരുത്തണമെന്നും ക്ഷേമപദ്ധതികൾ ശക്തിപ്പെടുത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ കുന്നിൽ (ഐഎംസിസി), കെ.കെ.എം.എ ജനറൽ സെക്രട്ടറി സുൽഫിക്കർ, സി. ഡി. ബിജു (എസ്എംസിഎ), ഫോക്ക് വൈസ് പ്രസിഡന്റ് സുരേഷ്, കെഡിഎൻഎ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ പെരിങ്ങളം, മാധ്യമപ്രവർത്തകനും കല കുവൈത്ത് മുൻ ഭാരവാഹിയുമായ ടി വി ഹിക്‌മത്ത് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ സ്വാഗതവും ട്രഷറർ പി ബി സുരേഷ് നന്ദിയും പറഞ്ഞു.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home