നിക്ഷേപ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈത്തും

കുവൈത്ത് സിറ്റി: അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക-്‌സ്, ഭക്ഷ്യസംസ-്‌കരണം എന്നീ മേഖലകളിൽ നിക്ഷേപ സഹകരണം വിപുലീകരിക്കുന്നതിനുള്ള ഇന്ത്യ–കുവൈത്ത് ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി പറഞ്ഞു. ‘ഇന്ത്യ–കുവൈത്ത് മീഡിയ കണക-്‌ട്’ സംരംഭത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
നിക്ഷേപ സഹകരണം തുടർച്ചയായ പ്രക്രിയയാണെന്ന് അംബാസഡർ വ്യക്തമാക്കി. കുവൈത്ത് ധനമന്ത്രി ഡോ. യാക്കൂബ് അൽ സയ്യിദ് യൂസഫ് അൽ രിഫായിയുമായുള്ള കൂടിക്കാഴ-്‌ചയും ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ–കുവൈത്ത് നിക്ഷേപ സഹകരണ സംയുക്ത പ്രവർത്തകസമിതി യോഗവും ഈ രംഗത്തെ പ്രധാന ചുവടുവെപ്പുകളാണെന്ന് അവർ പറഞ്ഞു.
നിക്ഷേപ സാധ്യതകൾക്കൊപ്പം പ്രാദേശിക സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും ധനമന്ത്രിയുമായുള്ള കൂടിക്കാഴ-്‌ചയിൽ ചർച്ച ചെയ-്‌തു. ആഗോള, പ്രാദേശിക വെല്ലുവിളികളെ ഇന്ത്യ നേരിടുന്ന രീതികൾ മനസിലാക്കാൻ കുവൈത്ത് ധനമന്ത്രി താൽപ്പര്യം പ്രകടിപ്പിച്ചതായും അംബാസഡർ അറിയിച്ചു. സ്വകാര്യ മേഖലയിലൂടെയും കുവൈത്തിന്റെ സോവറിൻ വെൽത്ത് ഫണ്ട് വഴിയും ഇന്ത്യയിൽ നിക്ഷേപങ്ങൾ നടന്നുവരുന്നുണ്ട്. ഇതുവരെ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച അംബാസഡർ, ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന, ലോജിസ്റ്റിക-്‌സ് മേഖലകളിൽ വിപുലമായ നിക്ഷേപ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഭക്ഷ്യസംസ-്‌കരണ മേഖലയിലും നിക്ഷേപത്തിന് വലിയ താൽപ്പര്യമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യ–കുവൈത്ത് നയതന്ത്രബന്ധത്തിന്റെ 65–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങളും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതായും അംബാസഡർ അറിയിച്ചു.








0 comments