ഇൻഫോക് അമീരി റീജിയൻ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പുറത്തിറക്കി

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അമീരി റീജിയണിന്റെ പുരുഷ ക്രിക്കറ്റ് ടീമായ അമീരി വാരിയേഴ്സിന്റെയും വനിതാ ടീമായ അമീരി പിങ്ക് പാന്തേഴ്സിന്റെയും ജേഴ്സി പ്രകാശിപ്പിച്ചു. 31ന് സാൽമിയ ഗാർഡനിലായിരുന്നു ചടങ്ങ്.
അമീരി റീജിയൻ കൺവീനർ ശരത് കുമാർ അധ്യക്ഷയായി. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ, ട്രഷറർ മുഹമ്മദ് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ ജേഴ്സി സ-്‌പോൺസറായ ലിവ്പ്യൂർ വാട്ടർ പ്യൂരിഫയർ മാനേജർ ക്ലിന്റൺ മെനെസെസ് പ്രകാശിപ്പിച്ചു. പുരുഷ ടീം പ്രതിനിധികളായ അനൂപ് മണികണ്ഠൻ, സജിലാൽ ശശിധരൻ, വനിതാ ടീം ക്യാപ്റ്റൻ ആമ്പിളി എബ്രഹാം എന്നിവർ ജേഴ്സികൾ ഏറ്റുവാങ്ങി.
ഇൻഫോക് ജനറൽ സെക്രട്ടറി നിഷ കുര്യൻ, ഇൻഫോക് കോർ കമ്മിറ്റിയംഗം അനീഷ് പൗലോസ്, സ-്‌പോർട്സ് കമ്മിറ്റി കൺവീനർ സതീഷ് കരുണാകരൻ, സ-്‌പോർട്സ് കോ ഓർഡിനേറ്റർ ഡെന്നിസ് സാജൻ, റീജിയണൽ സ-്‌പോർട്സ് കമ്മിറ്റിയംഗം ജെയ്സൺ മാത്യു, റീജിയണൽ ട്രഷറർ സിനി ഐസക്, ജോയിന്റ് കൺവീനർ ജോളി എബ്രഹാം എന്നിവർ സംസാരിച്ചു. റീജിയണൽ ഭാരവാഹികളായ വൈശാഖി വിശ്വനാഥ്, പാർവതി രാധാകൃഷ-്‌ണൻ, മെറീന പൗലോസ് എന്നിവരും ടീം അംഗങ്ങളും പരിപാടി ഏകോപിപ്പിച്ചു. വരാനിരിക്കുന്ന ഇൻഫോക് ക്രിക്കറ്റ് കാർണിവലിനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.









0 comments