കുടുംബത്തെ മറയാക്കി മയക്കുമരുന്ന് കടത്ത്: ഏഴു പേർ അറസ്റ്റിൽ

DRUG TRAFFICKING
വെബ് ഡെസ്ക്

Published on Jul 24, 2025, 05:43 PM | 1 min read

ഷാർജ: കുടുംബത്തെ മറയാക്കി മയക്കു മരുന്ന് കടത്തിയ കേസിൽ ഏഴ് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ആഗോള മയക്കു മരുന്ന് ശൃംഖല പൊലീസ് തകർത്തു. ഇവരിൽനിന്ന് 131 കിലോഗ്രാം മയക്കു മരുന്നുകളും സൈക്കോ ട്രോപിക് ലഹരി വസ്തുക്കളും 5.35 ദശലക്ഷം ദിർഹം വിലമതിക്കുന്ന ളും 5.35 ദശലക്ഷം ദിർഹം വിലമതിക്കുന്ന 9,945 മയക്കുമരുന്ന് ഗുളികകളും അധികൃതർ പിടിച്ചെടുത്തു.


കുറ്റകൃത്യങ്ങൾ നടത്തുന്നതിനെ കുടുംബത്തെ മറയാക്കിയ അറബ് വംശജനായ കുടുംബനാഥൻ ഉൾപ്പെടെ ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. സംശയം വരാതിരിക്കാനായി ഭാര്യയും കുട്ടികളുമായി പതിവായി യുഎഇയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾ മുഖ്യപ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒടുവിൽ തന്ത്രപരമായി ഈ സംഘത്തെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ കുടുംബവുമായി സഹകരിച്ച് മയക്കുമരുന്ന് കടത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതായി മുഖ്യപ്രതി സമ്മതിച്ചു.


നിയമവിരുദ്ധ ലഹരി വസ്തുക്കൾ സ്വീകരിക്കുന്നതിലും, കടത്തുന്നതിലും,, വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ട മറ്റ് ഏഷ്യൻ പൗരന്മാരെ കൂടി കൂടുതൽ അന്വേഷണത്തിൽ പിടികൂടി. കാനഡയിലെ ടൊറൻ്റോ തുറമുഖം മുതൽ സ്പെയിനിലെ മലാഗ വഴി യുഎഇ തുറമുഖം വരെ വ്യാപിച്ചുകിടക്കുന്ന സങ്കീർണമായ കള്ളക്കടത്ത് പാതയും അധികൃതർ കണ്ടെത്തി.


ആഗോള നിയമ നിർവഹണ സംവിധാനങ്ങളുമായുള്ള ഏകോപനത്തിലൂടെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ നടപടികൾ യുഎഇ അധികൃതർ ശക്തമാക്കിയത്. ഏഴു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ഇതിനകം ജുഡീഷ്യറിക്ക് കൈമാറിയിട്ടുണ്ട്. വിദേശത്തുള്ള കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Home