ad
Deshabhimani

ഖൈസുമ വഴി സർവീസ്‌ നാളെമുതൽ; ജസീറ ചെക്ക്- ഇൻ മിഷ്‌രിഫിലേക്ക് മാറ്റി

JAZEERA AIRWAYS
വെബ് ഡെസ്ക്

Published on Mar 19, 2026, 04:16 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ ജസീറ എയർവേയ്‌സിന്റെ ചെക്ക്- ഇൻ, ബോർഡിങ്‌ നടപടിക്രമങ്ങൾ മിഷ്‌രിഫിലെ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സിലെ ഹാൾ നമ്പർ എട്ടിലേക്ക് മാറ്റിയതായി കമ്പനി. ബുധൻമുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് ജസീറ എയർവേയ്‌സ് സർവീസുകൾ സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിലുള്ള അൽ ഖൈസുമ വിമാനത്താവളം വഴിയാണ് നടത്തുന്നത്. കുവൈത്തിൽനിന്ന് യാത്രക്കാരെ ബസുകൾ വഴി ഖൈസുമ വിമാനത്താവളത്തിൽ എത്തിച്ചശേഷമാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നത്.


വ്യോമാതിർത്തി അടച്ചതിനെ തുടർന്നുണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി, 20 മുതൽ അൽ ഖൈസുമ വിമാനത്താവളം വഴി ഇന്ത്യയിലേക്കും തിരിച്ചും ജസീറ എയർവേയ്‌സ് നടത്തുന്ന പ്രത്യേക സർവീസുകൾക്ക് ഇന്ത്യൻ സർക്കാർ ലാൻഡിങ്‌ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ജസീറ എയർവേയ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ഹാൾ എട്ടിൽ എത്തിച്ചേരേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.


യാത്ര സുഗമമാക്കാനായി യാത്രക്കാർ നിശ്ചിത വിമാനസമയത്തിന് കുറഞ്ഞത് 17 മണിക്കൂർ മുമ്പെങ്കിലും ചെക്ക്- ഇൻ കേന്ദ്രത്തിൽ എത്തണമെന്ന് ജസീറ എയർവേയ്‌സ് അഭ്യർഥിച്ചു. നിലവിൽ അൽ ഐൻ, അലക്സാഡ്രിയ, അസ്യൂട്ട്, കയ്‌റോ, ലക്സർ, അമ്മാൻ, ഇസ്താംബുൾ, കൊളംബോ എന്നിവയുൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home