ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് കിമി അന്റൊനെല്ലി; ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ

photo credit: F1 Facebook
മെക്സിക്കോ സിറ്റി : ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായി മെഴ്‌സിഡസ് താരം ആൻഡ്രിയ കിമി അന്റൊനെല്ലി. മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് 2026 സീസണിലെ ലോകകിരീടം താരം ഉറപ്പിച്ചത്. 20-ാം വയസ്സിലാണ് അന്റൊനെല്ലിയുടെ ചരിത്രനേട്ടം. 2010ൽ 23 വയസുള്ളപ്പോൾ സെബാസ്റ്റ്യൻ വെറ്റൽ കുറിച്ച റെക്കോഡാണ് മറികടന്നത്.
1953ൽ ആൽബെർട്ടോ അസ്കാരി ലോകകിരീടം നേടിയതിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവർ കൂടിയാണ് അന്റൊനെല്ലി. സീസണിൽ ഇതുവരെ ഒമ്പത് ഗ്രാൻപ്രീ വിജയങ്ങളാണ് സ്വന്തമാക്കിയത്. മെക്സിക്കോ ഗ്രാൻപ്രീയിൽ ഒമ്പതാം സ്ഥാനത്തെങ്കിലും എത്തിയാൽ കിരീടം ഉറപ്പിക്കാമായിരുന്ന അന്റൊനെല്ലി മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ 119 പോയിന്റിന്റെ ലീഡ് നേടിയാണ് കിരീടം ഉറപ്പിച്ചത്.
റെഡ്‌ബുൾ താരം മാക്‌സ് വെസ്‌തപ്പനാണ് മെക്സിക്കോ ഗ്രാൻപ്രീയിൽ ജേതാവായത്. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാം സ്ഥാനത്തെത്തി.








0 comments