Deshabhimani

ദോഫാറിലെ ഓണാഘോഷത്തിന്‌ തുംറൈറ്റിൽ സമാപനം

onam dhofar
വെബ് ഡെസ്ക്

Published on Nov 02, 2026, 09:04 AM | 1 min read

സലാല : കഴിഞ്ഞ രണ്ട് മാസത്തോളമായി ദോഫാർ മേഖലയിൽ വിവിധ കൂട്ടായ-്‌മകളുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്ക് തുംറൈറ്റിൽ സമാപനമായി. തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) സംഘടിപ്പിച്ച ഓണാഘോഷം​ ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ സനാതനനും ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ രാകേഷ് കുമാർ ഝായും ചേർന്ന് ഉദ്ഘാടനം ചെയ്തു. ടിസ പ്രസിഡന്റ് ഷജീർ ഖാൻ അധ്യക്ഷനായി.


​രാവിലെ 11ന്‌ മഹാബലിയുടെ എഴുന്നള്ളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ, ഓണക്കളികൾ, മത്സരങ്ങൾ എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കി. കലാപരിപാടികളിലും മത്സരങ്ങളിലും പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


​ഡോ. കിഷോർ ഗോപിനാഥ്, നൂർ അൽ ഷിഫാ മാനേജ്‌മെന്റ് പ്രതിനിധികൾ, ഫെബിന ട്രേഡിങ്‌ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.

​പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കൺവീനർ പി പി ഷാജി, കോ-കൺവീനർ ബിനു പിള്ള, സെക്രട്ടറി ബൈജു തോമസ്, ട്രഷറർ അബ-്‌ദുൾ സലാം, ജോയിന്റ് സെക്രട്ടറി പ്രസാദ് സി വിജയൻ എന്നിവർ നേതൃത്വം നൽകി. ​അനൂജ ബിനു, ഷൈമ റസൽ, ദർശന അജിലാൽ എന്നിവരും എക-്‌സിക്യൂട്ടീവ് അംഗങ്ങളായ അനിൽ കുമാർ, രാജേഷ് പട്ടോണ എന്നിവരും വിവിധ ചുമതലകൾ നിർവഹിച്ചു.സുജിത്, ലിയ, അദ്വിക എന്നിവർ അവതാരകരായിരുന്നു. ​റസൽ മുഹമ്മദ് സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി ഗായത്രി വിനോദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home