Deshabhimani

പുകയില, എനർജി ഡ്രിങ്ക്‌: 100 ശതമാനം നികുതി ചുമത്താൻ കുവൈത്ത്

soft drink pukayila
വെബ് ഡെസ്ക്

Published on Nov 02, 2026, 08:30 AM | 1 min read

കുവൈത്ത് സിറ്റി : പുകയില, പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവയ്ക്ക്‌ 100 ശതമാനം എക്‌സൈസ് നികുതി ഏർപ്പെടുത്താൻ കുവൈത്ത്‌. ശീതളപാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്താനും ധാരണയുണ്ട്‌. ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകീകൃത എക്സൈസ് നികുതി കരാറും അനുബന്ധ ഭേദഗതിയും സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മധുരപാനീയങ്ങൾക്ക് അവയിൽ അടങ്ങിയ പഞ്ചസാരയുടെ അളവനുസരിച്ച് വ്യത്യസ-്‌ത നിരക്കുകളിലാകും നികുതി ചുമത്തുക.


​ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും എണ്ണയിതര വരുമാനം വർധിപ്പിക്കാനുമാണ് നടപടി. നികുതി നടപ്പാക്കുന്നതിലൂടെ വർഷം ഏകദേശം 20 കോടി ദിനാറിന്റെ വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയം നേരത്തേ വ്യക്തമാക്കിയത്. ​പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ ദോഷം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും ആഡംബര ഉൽപ്പന്നങ്ങൾക്കും വ്യത്യസ-്‌ത നിരക്കുകളിൽ നികുതി ചുമത്തുന്നതാണ് കരാർ. ജിസിസി രാജ്യങ്ങളിൽ നികുതി ചുമത്തൽ, പിരിവ്, നികുതിക്ക് വിധേയമായ ഉൽപ്പന്നങ്ങളുടെ വ്യാപാര നിയന്ത്രണം എന്നിവയ-്‌ക്ക്‌ ഏകീകൃത ചട്ടക്കൂട് ഒരുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


​ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഏകീകരണത്തിന്റെയും ധന–സാമ്പത്തിക നിയമങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പൊതുവായ നികുതി വ്യവസ്ഥകൾ രൂപപ്പെടുത്തുന്നത്. നികുതി ബാധകമാകുന്ന ഉൽപ്പന്നങ്ങളുടെ പട്ടികയും നിരക്കുകളും നിശ്ചയിക്കുന്നതിനും അവയിൽ മാറ്റം വരുത്താനുമുള്ള ചുമതല ജിസിസിയുടെ സാമ്പത്തിക–ധന സഹകരണ സമിതിക്കാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home