Deshabhimani

നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം

youtuber thoppi
വെബ് ഡെസ്ക്

Published on Nov 02, 2026, 08:49 AM | 1 min read

കൊച്ചി : ന​ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ കുറ്റപത്രം. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുഹൃത്തുക്കളുടെ ന​ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്നതാണ് കേസ്.


സുഹൃത്തുക്കൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങൾക്ക് പിന്നാലെ ഒപ്പമുണ്ടായിരുന്നവരുടെ നഗ്നവീഡിയോകൾ തൊപ്പി പുറത്തുവിട്ടെന്നായിരുന്നു പരാതി. ഇതിനെച്ചൊല്ലി ദിവസങ്ങളോളം ഇരുപക്ഷവും സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ലൈവ് വീഡിയോകൾ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൊപ്പി ലൈം​ഗിക ചൂഷണത്തിനിരയാക്കിയെന്ന് ഇയാളുടെ സുഹൃത്ത് ഷമീർ വെളിപ്പെടുത്തി. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ തൊപ്പി ഉപയോ​ഗിക്കുമെന്ന് ആരോപിച്ച ഇവർ തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. പൊലീസ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യുട്യൂബ്‌ ചാനൽ നീക്കംചെയ്‌തിരുന്നു.


തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ മുമ്പും വ്യാപക പരാതികൾ ഉയർന്നിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റങ്ങൾ ആരോപിച്ച് നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മുവും പിടിയിലായിരുന്നു. ഈ കേസിലും തൊപ്പി പ്രതിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home