Deshabhimani

ഗസൽ പെയ്‌ത ‘ബർസാത് സംഗീതരാവ്’

ghazal
വെബ് ഡെസ്ക്

Published on Nov 02, 2026, 08:20 AM | 1 min read

അബുദാബി : സൂഫി സംഗീതവും ഗസലും കോർത്തിണക്കി ഒരുക്കിയ ‘ബർസാത് സംഗീതരാവ്’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. സമീർ ബിൻസിയും ഇമാം മജ്ബൂറും സംഘവും ഗാനങ്ങൾ ആലപിച്ചു. ഇസ്ലാമിക് സെന്റർ കൾച്ചറൽ വിങ്ങിന്റെ നേതൃത്വത്തിലുള്ള പരിപാടി പ്രസിഡന്റ് അബ്ദുൾ റൗഫ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.


ട്രഷറർ അബ്‌ദുൾ അസീസ് കാലിയാടാൻ, വൈസ് പ്രസിഡന്റ് വി പി കെ അബ്ദുള്ള, അഡ്മിൻ സെക്രട്ടറി അബ്‌ദുള്ള നദ്‌വി, സേഫ് ലൈൻ ഗ്രൂപ്പ് എംഡി ഡോ. അബൂബക്കർ കുറ്റിക്കോൽ, ബനിയാസ് സ്പൈക് എംഡി അബ്‌ദുറഹ്‌മാൻ, ആയുര ആരോഗ്യ അബുദാബി എംഡി ശ്രീജിത്ത് രഘുവരൻ, റോയൽ ഗൾഫ് ഗ്രൂപ്പ് എംഡി ഡോ. അബ്ദുൾ അസീസ്, പ്രോഗ്രാം ചീഫ് കോ- ഓർഡിനേറ്റർ അബ്ദുൾ ബാസിത് കായക്കണ്ടി, കൾച്ചറൽ വിങ് കൺവീനർ ശംസുദ്ദീൻ നരിക്കോടൻ എന്നിവർ സംസാരിച്ചു. കൾച്ചറൽ വിങ് ജനറൽ കൺവീനർ അബ്ദുറഹ്മാൻ പൊവ്വൽ സ്വാഗതവും കൺവീനർ സമീർ തവനൂർ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home