ad
Deshabhimani

3 കേന്ദ്രങ്ങളിൽ സേവനം; കുവൈത്തിൽ കോൺസുലർ സേവനം ഡു ഡിജിറ്റൽ വഴി

INDIAN EMBESSY KUWAIT
വെബ് ഡെസ്ക്

Published on Jul 25, 2026, 02:46 PM | 1 min read

കുവൈത്ത് സിറ്റി : ​കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ, പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ 23 മുതൽ ഡു ഡിജിറ്റൽ ഗ്ലോബൽ മുഖേനയായിരിക്കുമെന്ന്‌ ഇന്ത്യൻ എംബസി. രാജ്യത്ത്‌ പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലൂടെ സേവനം ലഭ്യമാകുമെന്നും എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹാഹീൽ, ദജീജ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കേന്ദ്രങ്ങളും ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ തുറന്നിരിക്കും. ​അപേക്ഷകർക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തിയോ ഓൺലൈനായി മുൻകൂട്ടി സമയം ബുക്ക് ചെയ്തോ സേവനങ്ങൾ ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ സേവന വിഭാഗം കൃത്യമായി തെരഞ്ഞെടുക്കണമെന്നും എംബസി നിർദേശിച്ചു.


ഇന്ത്യൻ സർക്കാരിന്റെ നിശ്ചിത കോൺസുലർ സേവന നിരക്കിന് പുറമെ ഓരോ അപേക്ഷയ്ക്കും ഡു ഡിജിറ്റൽ ഗ്ലോബൽ ആറ് കുവൈത്തി ദിനാർ സേവനനിരക്കായി ഈടാക്കും. അപേക്ഷ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകൾ ടൈപ്പ് ചെയ്യൽ, ആഭ്യന്തര കൊറിയർ, പ്രിന്റ്, ഫോട്ടോ പകർപ്പ് എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾ ഇതിൽ ഉൾപ്പെടും. പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കുള്ള സർക്കാർ ഫീസും സേവന നിരക്കുകളും ഉൾപ്പെടുത്തിയ വിശദമായ പട്ടികയും ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home