Deshabhimani

റഷ്യൻ അംബാസഡർ സെർജി കോസ്ലോവിന് സൗദിയുടെ യാത്രയയപ്പ്

Sergy Kozlov
വെബ് ഡെസ്ക്

Published on Oct 07, 2026, 07:42 AM | 1 min read

റിയാദ് : കാലാവധി പൂർത്തിയാക്കി മടങ്ങുന്ന സൗദിയിലെ റഷ്യൻ അംബാസഡർ സെർജി കോസ്ലോവിന്‌, ആഭ്യന്തര മന്ത്രി അമീർ അബ്‌ദുൾ അസീസ് ബിൻ സൗദ് ബിൻ നാഇഫ്‌ യാത്രയയപ്പ്‌ നൽകി. റിയാദിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത്‌ നടന്ന കൂടിക്കാഴ്‌ചയിൽ അംബാസഡറെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മന്ത്രിയുടെ സഹായി ഹിഷാം ബിൻ അബ്‌ദുറഹ്മാൻ അൽ ഫാലിഹ്, സുരക്ഷാ കാര്യങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്‌ദുള്ള ബിൻ ഫഹദ് അൽ ഫാരിസ്, മന്ത്രിയുടെ പഠന-ഗവേഷണ ഓഫീസ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ ഖാലിദ് ബിൻ ഇബ്രാഹിം അൽ അരവാൻ, നിയമ -അന്തർദേശീയ സഹകരണ വിഭാഗം ഡയറക്‌ടർ ജനറൽ അഹമ്മദ് ബിൻ സുലൈമാൻ അൽ ഈസ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home