മൂന്നുലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനം; സൗദി ലുലുവിലും ലോകകപ്പ് ആരവം

റിയാദ് : ലോകകപ്പ് സീസണ്‍ അവിസ്മരണീയമാക്കാന്‍ സൗദി അറേബ്യൻ ലുലുവില്‍ സമ്മാനപ്പെരുമഴ. രാജ്യത്തെ ഏറ്റവും വലിയ റൈഡിങ് ആപ്പായ ജീനിയുമായി കൈകോര്‍ത്താണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സമ്മാനങ്ങള്‍ ഒരുക്കിയത്. ഷോപ്പിങ്ങിനെത്തുന്നവരെ കാത്തിരിക്കുന്നത് മൂന്നുലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ്.
റിയാദ് മുറബ്ബയിലെ ലുലു മാളില്‍ നടന്ന ചടങ്ങിലാണ് "ഷോപ് ആന്‍ഡ് റൈഡ് ടു യുവര്‍ ഗോള്‍' എന്ന പേരിൽ സമ്മാന ക്യാമ്പയിന്‍ പ്രഖ്യാപിപ്പിച്ചത്. ചടങ്ങിൽ ജീനി സിഎസ്എസ്ഒ ഫല അല്‍ അനാസി, ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് ഫുട്ബോൾ തട്ടി ക്യാമ്പയിന്‍ ലോഞ്ച് ചെയ്‌തു. ലുലു മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. റിയാദ്, ദമ്മാം, ജിദ്ദ അടക്കം എല്ലാ മേഖലകളിലും ഉപയോക്താക്കള്‍ക്ക് ലോകകപ്പ് ഓഫറുകളുടെ ഭാഗമാകാം.
ലുലുവില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് ജീനി ആപ്പിലൂടെ 3000 സൗജന്യ റൈഡുകള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കും. കൂടാതെ പത്ത് ഐ ഫോണുകള്‍, പത്ത് അഞ്ച് ഗ്രാം സ്വര്‍ണനാണയങ്ങള്‍ എന്നിവയടക്കം സ്വന്തമാക്കാം. ഫിഫ കോമ്പറ്റീഷനുകളും മൂന്ന് മേഖലകളിലായി സംഘടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് ഐഫോണുകള്‍ സ്വന്തമാക്കാം.










0 comments