Deshabhimani

സൗദിയുടെ കിഴക്കൻ മേഖലയിൽ മിസൈലാക്രമണം

Saudi.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 07:21 AM | 2 min read

മനാമ: സൗദി അറേബ്യയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമാക്കി യമനിലെ ഹൂതി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം വ്യോമപ്രതിരോധ സേന തകർത്തു. മിസൈൽ അവശിഷ-്‌ടങ്ങൾ പതിച്ച് ആർക്കും പരിക്കേറ്റിട്ടില്ലെന്ന്‌ സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലും നജ്‌റാനിലും സിവിൽ ഡിഫൻസ് നിർദേശങ്ങൾ നൽകിയിരുന്നു.


ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ മൈനുകളിൽ തട്ടി സ്‌ഫോടനമുണ്ടായതിനെ തുടർന്ന് തീപിടിച്ചതായി ഐആർജിസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ-്‌തു. മുന്നറിയിപ്പുകൾ അവഗണിച്ച് നാവിഗേഷൻ, റഡാർ സംവിധാനങ്ങൾ ഓഫാക്കി സഞ്ചരിച്ചതിനെ തുടർന്നാണ് അപകടമെന്നും ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.


ഒമാനിലെ ഖസബിന് ഒമ്പത് നോട്ടിക്കൽ മൈൽ വടക്കായി മറ്റൊരു കപ്പലിന് തീപിടിച്ചതായി യുകെഎംടിഒ റിപ്പോർട്ട് ചെയ-്‌തു. വ്യാഴാഴ-്‌ച പുലർച്ചെ ഏഴോടെയാണ് കപ്പൽ കത്തുന്നതായി വിവരം ലഭിച്ചത്. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായും മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്‌.


തായിസ് നഗരത്തിന് മേലുള്ള ഉപരോധവും ഏറ്റുമുട്ടലും അതിരൂക്ഷമായി തുടരുകയാണ്. നഗരത്തിലേക്ക് കുടിവെള്ളവും മരുന്നും എത്തുന്ന പാതകൾ ഹൂതികൾ പൂർണമായി ഉപരോധിച്ചതോടെ യമൻ സർക്കാർ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സഹായ വിതരണം പുനരാരംഭിക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കണമെന്ന് ലോക ഭക്ഷ്യ പ്രോഗ്രാം ആവശ്യപ്പെട്ടു.


അതിനിടെ, യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി ഏഴുദിവസത്തെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മാധ്യസ്ഥ്യരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വിദേശത്തെ ധനശേഖരത്തിന്മേലുള്ള മരവിപ്പ് നീക്കുക, എണ്ണ മേഖലയിലെ ഉപരോധങ്ങൾ ഒഴിവാക്കുക, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകൾ അംഗീകരിക്കപ്പെട്ടാൽ ഒരാഴ-്‌ചയ-്‌ക്കുള്ളിൽ ഹോർമുസ് പാത ഗതാഗതയോഗ്യമാക്കുമെന്നും കൂട്ടിച്ചേർത്തു.


മേഖലയിൽ യുദ്ധഭീഷണി രൂക്ഷമായതോടെ റിയാദിലെ കിങ്‌ ഖാലിദ് അന്താരാഷ-്ട്ര വിമാനത്താവളത്തിലേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ-്ട്ര വിമാനത്താവളത്തിലേക്കുമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് കാനഡ വിദേശമന്ത്രാലയം പൗരന്മാർക്ക് നിർദേശം നൽകി.


വിമാനമാർഗം രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ ബഹ്‌റൈൻ, ഖത്തർ, യുഎഇ, ജോർദാൻ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗപ്പെടുത്താനും നിർദേശത്തിലുണ്ട്‌.

സംഘർഷത്തിൽ 14 നാവികർ ഉൾപ്പെടെ 22 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയിലുണ്ടായ ആക്രമണ സംഭവങ്ങളിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് വിദേശമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home