Deshabhimani

നിർണായക നിർദേശവുമായി സൗദി ഇൻഷുറൻസ് കൗൺസിൽ; വീട്ടിലെ തുടർചികിത്സയ്ക്കും പരിരക്ഷ

saudi
വെബ് ഡെസ്ക്

Published on Oct 16, 2026, 08:36 AM | 1 min read

റിയാദ്: ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച നിർണായക നിർദേശങ്ങൾ പുറത്തുവിട്ട്‌ സൗദി അറേബ്യൻ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ-്‌തശേഷവും രോഗികൾക്ക് വീട്ടിൽ തുടരേണ്ടിവരുന്ന നിർബന്ധിത ചികിത്സകൾക്ക് പരിരക്ഷ ലഭിക്കും. ആശുപത്രിവിട്ടാലും ചികിത്സ തുടരുന്ന രോഗികൾക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ വീട്ടിൽവച്ച്‌ തുടരാൻ പരിരക്ഷ സഹായകരമാകുമെന്നും ക‍ൗൺസിൽ വ്യക്തമാക്കി.


​മൂത്രമൊഴിക്കാൻ ഉപയോഗിക്കുന്ന കത്തീറ്ററിന്റെ പരിചരണം, ശസ-്‌ത്രക്രിയയ-്‌ക്കുശേഷം സിരകളിലൂടെ മരുന്നുകളും ദ്രാവകങ്ങളും നൽകൽ, ശസ-്‌ത്രക്രിയ മുറിവുകളുടെയും മറ്റ് മുറിവുകളുടെയും പരിചരണം എന്നിവ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. രോഗിയുടെ ആരോഗ്യനില അനുസരിച്ച് ഡോക-്‌ടർ നിർദേശിക്കുന്ന മറ്റ് സേവനങ്ങൾക്കും പരിരക്ഷ ലഭിക്കാം. സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


ചികിത്സ ആവശ്യമുള്ള രോഗിയുടെ വിവരങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ഡോക-്‌ടറുടെ നിർദേശം എന്നിവ സമർപ്പിച്ചശേഷമാണ് സേവനത്തിനുള്ള അർഹതയും ആവശ്യമായ പരിചരണത്തിന്റെ രീതിയും വിലയിരുത്തുക. അംഗീകാരം ലഭിച്ചാൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ചികിത്സയും പരിചരണവും നൽകും. ശസ-്‌ത്രക്രിയ കഴിഞ്ഞവർക്കും ചലനപരിമിതിയുള്ളവർക്കും പ്രായമായവർക്കും ദീർഘകാല രോഗബാധിതർക്കും വീട്ടിലെ ചികിത്സ ഏറെ പ്രയോജനകരമാണ്. രോഗികളുടെ സൗകര്യവും ചികിത്സാനുഭവവും സംതൃപ്തിയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


​ഫിസിയോതെറാപ്പി, വീട്ടിലെ പോഷകാഹാര പരിചരണം, ശ്വസനസംബന്ധമായ പരിചരണം, മരുന്നുകളുടെ ക്രമീകരണം, രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കൽ, കുടുംബാംഗങ്ങൾക്ക് ആവശ്യമായ പരിചരണ പരിശീലനം എന്നിവയും ആരോഗ്യ മന്ത്രാലയം വിവിധ വിഭാഗങ്ങളിലുള്ള രോഗികൾക്ക് നൽകുന്നുണ്ട്. രോഗിയുടെ നില വഷളാകുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദേശങ്ങളും ആരോഗ്യപ്രവർത്തകർ നൽകും.


​വീട്ടിലെ തുടർചികിത്സയ-്‌ക്ക്‌ അപേക്ഷിക്കുംമുമ്പ് രോഗികൾ തങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ ഹോം ഹെൽത്ത് കെയർ സേവനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. സേവനങ്ങളുടെ പരിധി, മുൻകൂർ അനുമതി ആവശ്യകത, ലഭ്യമായ ആശുപത്രികളുടെയും ആരോഗ്യപരിചരണ സ്ഥാപനങ്ങളുടെയും വിവരങ്ങൾ എന്നിവ ഇൻഷുറൻസ് കമ്പനിയിൽനിന്നോ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്നോ മനസ്സിലാക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home