Deshabhimani

കണ്ണൂരില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; വ്ലോഗര്‍ക്ക് ദാരുണാന്ത്യം

anoo[p.
വെബ് ഡെസ്ക്

Published on Oct 16, 2026, 09:05 AM | 1 min read

കണ്ണൂർ : കണ്ണൂർ സ്വദേശിയായ പ്രമുഖ വ്ലോ​ഗർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ചു. മാഹി പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം.


ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.


കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്താണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്ന അനൂപ് പൊതു പ്രശ്‌നങ്ങൾ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home