മധ്യപ്രദേശില് ട്രെയിൻ ട്രാക്കില് കുടുങ്ങിയ കാറിലിടിച്ചു; വന് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പ്രതീകാത്മക ചിത്രം
ഇൻഡോർ : മധ്യപ്രദേശിലെ റത്ലം ജില്ലയിൽ പാസഞ്ചർ ട്രെയിൻ റെയിൽവേ ക്രോസിൽ കുടുങ്ങിയ കാറിലിടിച്ചു. വൽസാദ്-ഹിസാർ സ്പെഷ്യൽ പാസഞ്ചർ ട്രെയിനാണ് കാറിലിടിച്ചത്. ബഞ്ജാലി-സേജാവത ബൈപാസിലുള്ള ലെവൽ ക്രോസിങ് ഗേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം.
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ അപകടം ഒഴിവാകുകയായിരുന്നു. പ്രണവ് ഉപാധ്യായ എന്നയാൾ ഓടിച്ചിരുന്ന കാറാണ് ഗേറ്റ് അടച്ചതോടെ ട്രാക്കിൽ കുടുങ്ങിയത്. റെയിൽവേ ട്രാക്കിൽ കാർ കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത പെട്ടെന്ന് കുറക്കുകയായിരുന്നു. വലിയ വേഗതയിലല്ലാതെ എത്തിയതിനാൽ ട്രെയിൻ കാറിലിടിച്ചെങ്കിലും ആളപായമുണ്ടായില്ല.
അപകടത്തിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ട്രാക്കിൽ കിടന്ന കാർ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. സംഭവത്തില് വിശദമായ അന്വേഷണത്തിന് റത്ലം ഡിവിഷണൽ റെയിൽവേ മാനേജർ ഉത്തരവിട്ടു.








0 comments