Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: മുഖ്യപ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

suhail
വെബ് ഡെസ്ക്

Published on Oct 16, 2026, 09:02 AM | 1 min read

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരെ കാറിടിച്ചുകൊന്ന കേസിലെ പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വാദം കേൾക്കുന്നത്. അമിതവേ​ഗതയിലെത്തിയ കാർ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നു.


അതേസമയം, മുഖ്യപ്രതിയുടെ പേരും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നതും എഫ്‌ഐആറിൽനിന്ന്‌ ഒഴിവാക്കിയതിൽ മരിച്ചവരുടെ സുഹൃത്തിനെ പൊലീസ്‌ പഴിചാരുകയാണ്. സർക്കാരിന്റെയും പൊലീസിന്റെയും കള്ളക്കളി പുറത്തായതോടെയാണ്‌ തെറ്റിദ്ധരിപ്പിക്കാനും തടിതപ്പാനുമുള്ള ശ്രമം. മരിച്ച മൂന്നുപേരുടെയും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. വിവാദമായതോടെ റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തി.


ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ്‌ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനികൂപ്പർ ഇടിക്കുകയായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവർ റിമാൻഡിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home