Deshabhimani

യുഎഇ പ്രസിഡന്റിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച്‌ സ‍ൗദി കിരീടാവകാശി

saudi crown prince
വെബ് ഡെസ്ക്

Published on Oct 09, 2026, 08:14 AM | 1 min read

റിയാദ് : രണ്ടാം ജിസിസി–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചു. ഒക്ടോബറിൽ 24ന്‌ സൗദിയിലാണ് ഉച്ചകോടി നടക്കുക.

​ജിസിസിയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും വരാനിരിക്കുന്ന ഉച്ചകോടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങളും സൗദി അംബാസഡർ സുൽത്താൻ അൽ അൻഖരി, യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മാരർ എന്നിവരുടെ കൂടിക്കാഴ്‌ചയിൽ ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home