വി കെ സാജന് കേളിയുടെ യാത്രയയപ്പ്

റിയാദ് : കേളി കലാസാംസ-്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് ട്രഷറർ വി കെ സാജന് യാത്രയയപ്പ് നൽകി. 35 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്ന സാജൻ കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയാണ്.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ-്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ അധ്യക്ഷനായി. കേളി കേന്ദ്ര രക്ഷാധികാരി സമിതിയംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, അസീസിയ ഏരിയ രക്ഷാധികാരി സമിതി കൺവീനർ അജിത്ത് പ്രസാദ്, ഏരിയ സെക്രട്ടറി സുധീർ പോരേടം, പ്രസിഡന്റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, ജോയിന്റ് സെക്രട്ടറി സുഭാഷ്, ഏരിയ കമ്മിറ്റിയംഗം ഷാജി മൊയ-്‌തീൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷബീർ അലി, വൈസ് പ്രസിഡന്റ് ബോസ് കെ രാജൻ, യൂണിറ്റ് അംഗം കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷംസുദീൻ സാജന് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും വി കെ സാജൻ നന്ദിയും പറഞ്ഞു.








0 comments