കൊങ്കൺ സമയമാറ്റം 21 മുതൽ; കേരളത്തിൽനിന്നുള്ള ട്രെയിനുകൾ വൈകും

തിരുവനന്തപുരം: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയം ഈ മാസം 21 മുതൽ മാറും. കേരളത്തിൽ നിന്നുള്ള പ്രധാന ദീർഘദൂര സർവീസുകളായ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പുതിയ സമയക്രമം അനുസരിച്ച് നിലവിലെ സമയത്തേക്കാൾ വൈകിയാകും സർവീസ് നടത്തുക.
സമയമാറ്റം ഇങ്ങനെ
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346): രാവിലെ 9.15ന് പുറപ്പെടും. എറണാകുളം ജങ്‌ഷൻ ഉച്ചയ്ക്ക് 1.10ന് എത്തും. ഷൊർണൂർ- വൈകിട്ട് 4.20. കോഴിക്കോട്-വൈകിട്ട് ആറ്. കണ്ണൂർ-7.32നും എത്തിച്ചേരും. (നിലവിൽ എറണാകുളം ജങ്‌ഷൻ ഉച്ചയ്ക്ക് 1.10, ഷൊർണൂർ- വൈകീട്ട് 3.40, കോഴിക്കോട്- വൈകിട്ട് 5.05, കണ്ണൂർ- 6.37 എന്നീ സമയമങ്ങളിലാണ് എത്തുക.)
ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345): മംഗളൂരു ജങ്‌ഷൻ -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15. എറണാകുളം-12.20, വൈകുന്നേരം 6.10-ന് തിരുവനന്തപുരം. (നിലവിൽ മംഗളൂരു -പുലർച്ചെ 5.45. കണ്ണൂർ-8.07. കോഴിക്കോട് 9.40. ഷൊർണൂർ 12.00. എറണാകുളം-2.10. രാത്രി 7.35-ന് തിരുവനന്തപുരം.)
എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617): എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. (നിലവിൽ രാവിലെ 10.30).
നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് (12618): രാത്രി 10.35-ന് മംഗളൂരു ജങ്‌ഷൻ, ഷൊർണൂർ പുലർച്ചെ-4.10, എറണാകുളം-7.30, (നിലവിൽ മംഗളൂരു-രാത്രി 11.35, ഷൊർണൂർ-പുലർച്ചെ 5.15, എറണാകുളം-8.00.)
പുറപ്പെടുന്ന സമയം മാറുന്ന ട്രെയിനുകൾ
എറണാകുളം ജങ്‌ഷൻ -അജ്മീർ മരുസാഗർ എക്സ്‌പ്രസ് (12977): രാത്രി 10.25ന് പുറപ്പെടും. (നിലവിൽ വൈകിട്ട് 6.50നാണ് പുറപ്പെടുക).
എറണാകുളം ജങ്‌ഷൻ-പുണെ (22149): രാവിലെ 5.15ന് പുറപ്പെടുന്നതാണ്. (നിലവിൽ പുലർച്ചെ 2.15).
തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431): രാത്രി 7.15ന് പുറപ്പെടും. (നിലവിൽ ഉച്ചയ്ക്ക് 2.40).
എറണാകുളം ജങ്‌ഷൻ- ഓഖ എക്സ്‌പ്രസ് (16338): രാത്രി 10.25ന് പുറപ്പെടും. (നിലവിൽ രാത്രി 8.25).
തിരുവനന്തപുരം നോർത്ത്-ചണ്ഡീഗഢ് സമ്പർക്കക്രാന്തി (12217): രാവിലെ 9.10ന് പുറപ്പെടും. (നിലവിൽ പുലർച്ചെ 4.50).









0 comments