ആദ്യ മെട്രോ ഹൈപ്പർമാർക്കറ്റ് ഫർവാനിയയിൽ

കുവൈത്ത് സിറ്റി : മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് 16ന് ഫർവാനിയയിൽ തുറക്കും. മഗതീർ കോംപ്ലക-്‌സിന്റെ ബേസ്‌മെന്റിൽ സജ്ജമാക്കിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം വൈകിട്ട് 4.30ന് നടക്കും.
ആരോഗ്യപരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ റീട്ടെയിൽ മേഖലയിലേക്കുള്ള ആദ്യ ചുവടുവയ-്‌പ്പാണിത്. ഷോപ്പിങ്ങിനൊപ്പം ക്രെഡിറ്റ് സൗകര്യം നൽകുന്ന ‘പവർ കാർഡ്’, ആരോഗ്യപരിശോധനാ പാക്കേജുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ, ‘ഗോൾഡൻ ട്രോളി’ നറുക്കെടുപ്പ് എന്നിവയും ഒരുക്കും.
നിശ്ചിത തുകയ-്‌ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫർവാനിയ, ഖൈത്താൻ, ജലീബ് എന്നിവിടങ്ങളിലെ മെട്രോ മെഡിക്കൽ സെന്ററുകളിൽ ആരോഗ്യപരിശോധനാ പാക്കേജുകൾ ലഭ്യമാക്കും. വെള്ളിയാഴ്‌ചകളിൽ രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ പ്രത്യേക വിലക്കിഴിവുകളോടെ ‘ഫ്രൈഡേ മാർക്കറ്റും’ നടത്തും.
ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും സിഇഒയുമായ മുസ-്‌തഫ ഹംസ, മാനേജിങ് ഡയറക-്‌ടർ ഇബ്രാഹിംകുട്ടി, മാനേജിങ് പാർട്ണർ ഡോ. ബിജി ബഷീർ, ഹൈപ്പർമാർക്കറ്റ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ടി എ രമേഷ്, എക-്‌സിക്യൂട്ടീവ് ഡയറക-്‌ടർ നാസർ വായവളപ്പിൽ, ഗ്രൂപ്പ് എക-്‌സിക്യൂട്ടീവ് ഡയറക-്‌ടർ ഡോ. റംഷാദ് ബിൻ റഹീം, സ-്‌പോൺസർമാരായ ഫഹദ് അൽ മുതൈരി, ഡോ. അഹമ്മദ് ഷംറൂഖ് അൽ അസ-്‌മി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments