നാനാ പടേക്കറുടെ മരണത്തിൽ കേസ്; അന്വേഷണം ആരംഭിച്ചു

നാനാ പടേക്കര്‍
പനാജി: വിഖ്യാത ചലച്ചിത്രകാരനും സാമൂഹ്യപ്രവർത്തകനുമായ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ഗോവ പൊലീസ് കേസെടുത്തു. ബിഎൻഎസ്എസ് സെക്ഷൻ 194 പ്രകാരമാണ് കേസ്. കുടുംബാംഗങ്ങളുടെയും സഹായിയുടെയും മൊഴിയെടുക്കും.
വ്യാഴം രാവിലെയാണ് നാനാ പടേക്കറെ (75) ഗോവയിലെ ഡോണപോളൊയിലെ വസതിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നുവെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്.
സ്വാഭാവികമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം.
വ്യാഴാഴ്ച രാത്രി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.








0 comments