ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു; തമിഴ്നാട്ടിൽ ടിവികെയ്ക്ക് ലീഡ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്‌സഭാ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ് തമിഴ്നാട്ടിലെ മധുരാന്തകവും ധാരാപുരവും. ഇരു മണ്ഡലങ്ങളിലും ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഭരണകക്ഷിയായ തമിഴക വെട്രി കഴക(ടിവികെ)മാണ് മുന്നിട്ടുനിൽക്കുന്നത്. മധുരാന്തകത്തിൽ ടിവികെ സ്ഥാനാർഥി കെ മരഗതം കുമരവേൽ 12075 വോട്ടുകളുമായി ലീഡ് ചെയ്യുന്നു. ഡിഎംകെയുടെ ഐ പരന്തമെൻ 3161 വോട്ടുകൾക്ക് പിന്നിലാണ്. ധാരാപുരത്ത് ടിവികെ സ്ഥാനാർഥി പി സത്യഭാമ 16201 ഇതുവരെ വോട്ടുകൾ നേടി. രണ്ടാം സ്ഥാനത്തുള്ള എഐഎഡിഎംകെ സ്ഥാനാഥി കെ ഭാനുമതി 1394 വോട്ടുകൾക്ക് പിന്നാലാണ്.
പുതുച്ചേരിയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന തട്ടാഞ്ചാവടി മണ്ഡലത്തിൽ ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് സ്ഥാനാർഥി അശോക് ആനന്ദ് 13358 വോട്ടുകളോടെ ലീഡ് ചെയ്യുന്നു. ഐഎൻസിയുടെ ഇ വിനായകം 8482 വോട്ടുകൾക്ക് രണ്ടാം സ്ഥാനത്താണ്.
പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രജിനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാഥി ശങ്കരാവ് സർക്കാർ ആണ് മുന്നിൽ. ഐഎൻസിയുടെ സ്ഥാനാർഥി അബ്ദുള്ളഘിൽ ഖഫി ആണ് തൊട്ടുപിന്നിൽ. നന്ദിഗ്രാമിലും ബിജെപി സ്ഥാനാഥിയാണ് ലീഡ് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ നടക്കുന്ന നാഗാവോൺ മണ്ഡലത്തിൽ ബിജെപിയുടെ ദേവേശിഷേ ശർമയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. എഐയുഡിഎഫിന്റെ സ്ഥാനാർഥി മൊഹമ്മദ് ബദറുദ്ദീൻ അജ്മൽ പിന്നിലാണ്.









0 comments