Deshabhimani

ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി കര്‍ഷകരും; 'നിര്‍ണായക സമര'മെന്ന് രാകേഷ് ടിക്കായത്ത്

rakesh tikait
വെബ് ഡെസ്ക്

Published on Oct 09, 2026, 10:52 AM | 1 min read

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് ഇടത് വിദ്യാർഥി സംഘടനകളും സിജെപിയും സംയുക്തമായി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയറിച്ച് ഭാരതീയ കിസാൻ യൂണിയൻ. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡൽഹിയിലെത്തുമെന്നും നിർണായക സമരത്തിൽ എല്ലാവരും പങ്കെടുക്കണമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് ആഹ്വാനം ചെയ്തു.


വീഡിയോ സന്ദേശത്തിലൂടെയാണ് സമരത്തിനുള്ള പിന്തുണയറിയിച്ചത്. ഭാരതീയ കിസാൻ യൂണിയന്റെ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള രാകേഷ് ടിക്കായത്തിന്റെ വീഡിയോ ബികെയു യുപി സംസ്ഥാന പ്രസിഡന്റ് അനൂജ് സിങ് എക്സിൽ പങ്കുവെച്ചു.


പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ടിക്കായത്ത് പറഞ്ഞു. ഡൽഹിയിൽ നേരിട്ടെത്താൻ കഴിയാത്ത യുവജനങ്ങളും മറ്റ് പൊതുജനങ്ങളും അതത് ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്നും വീഡിയോയിൽ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനങ്ങളിൽ ഒത്തുകൂടി, ബന്ധപ്പെട്ട ജില്ലാ കളക്ടർ മുഖേന രാഷ്ട്രപതിക്ക് നിവേദനം സമർപ്പാക്കണമെന്നും പറഞ്ഞു. ഇതിലൂടെ ഡൽഹിക്ക് പുറത്തുളളവർക്കും തങ്ങളുടെ ശബ്ദം സർക്കാരിലെത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home