പ്രതിഷേധത്തിൽ ഭയം: ശനിയാഴ്ച ഡൽഹിയിലും നിസാമുദ്ദീനിലും എത്തുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി

ന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീനിലേക്കുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി ഇന്ത്യൻ റെയിൽവേ. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംയുക്ത സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ഒക്ടോബർ 10-ന് പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൽഹിയിലെത്തിച്ചേരുന്ന എല്ലാ മെയിൽ/എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കി. ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകളും നാളെ അടച്ചിടും.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം നടക്കും. ഇന്ത്യ സഖ്യവും ഇടത് വിദ്യാർഥി സംഘടനകളും സിജെപിയും പ്രതിഷേധ പ്രകടനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കാണാനാകുന്നത്. ഒക്ടോബർ 10-ന് ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തെരുവിൽ തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം, ശനിയാഴ്‌ചത്തെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ തേടി വലവിരിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. എസ്‌എഫ്‌ഐ പ്രവർത്തകരെ തേടി ഡൽഹിയിലെ സിപിഐ എം പഠനകേന്ദ്രമായ ഹർകിഷൻ സുർഭിത് ഭവനിൽ ഇന്നലെ രാത്രി ഡൽഹി പൊലീസെത്തിയിരുന്നു. പ്രക്ഷോഭത്തെ കായികമായി നേരിടാൻ ബജ്‌റംഗ് ദൾ അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരും കൂട്ടമായി ഡൽഹിയിലേയ്‌ക്ക് നീങ്ങുകയാണ്. നിരവധി പ്രവർത്തകൻ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചതായി റിപ്പോർട്ടുണ്ട്. പ്രക്ഷോഭകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങളും പ്രവഹിക്കുന്നുണ്ട്.








0 comments