Deshabhimani

വ്യാജ ഒപ്പ് : വി വി രാജേഷ് രാജി വെക്കണം; ന​ഗരസഭയില്‍ എൽഡിഎഫ് പ്രതിഷേധം

ldf
വെബ് ഡെസ്ക്

Published on Oct 09, 2026, 11:54 AM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം ​ന​ഗരസഭയിലെ രജിസ്റ്ററിൽ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ സു​ഗതന്റെ വ്യാജ ഒപ്പിട്ട സംഭവത്തിൽ കോർപ്പറേഷനിൽ മേയർക്കെതിരെ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം.


കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മേയർ വിവി രാജേഷ് രാജിവെക്കണെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ മുതൽ കോർപ്പറേഷന് മുന്നിൽ കൗൺസിലർമാരുടെ സമരം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, മുൻ മേയർ വി കെ പ്രശാന്ത് എന്നിവർ മേയർക്കെതിരെ രം​ഗത്തെത്തി. പ്രതിഷേധം നടക്കുന്നതിനിടയിലേക്ക് വി വി രാജേഷ് ഓഫീസിലേക്ക് എത്തിയതോടെ പ്രതിഷേധം ശക്തമായി. പൊലീസെത്തി പ്രതിഷേധക്കാരെ തള്ളിമാറ്റി മേയറെ അകത്ത് കയറ്റിവിടുകയായിരുന്നു.


കാപ്പ കേസിൽ ഒളിവിൽ കഴിയവെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ ഒപ്പ് കൗൺസിൽ യോഗ രജിസ്റ്ററിൽ വ്യാജമായി രേഖപ്പെടുത്തിയതിൽ മേയർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു.
കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപകിന്റെ പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ മ്യൂസിയം പൊലീസ് കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home