10000 ജീവനക്കാരെ ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ ഭീമൻ എസ്എപി; ബാധിക്കുക മലയാളികളേയും

ന്യൂഡൽഹി: യൂറോപ്പിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയായ എസ്എപി, ആഗോളതലത്തിൽ ഏകദേശം 10,000 ജീവനക്കാരെ പറഞ്ഞുവിടുന്നു. എഐ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി
ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയിൽ, ആകെ തൊഴിലാളികളുടെ ഏകദേശം 9 ശതമാനത്തോളം പേർക്ക് ജോലി നഷ്ടമായേക്കാം. നേരിട്ടുള്ള പിരിച്ചുവിടലുകൾക്ക് പുറമെ സ്വമേധയാ വിരമിക്കൽ പദ്ധതികൾ , സ്വാഭാവിക കൊഴിഞ്ഞുപോക്ക് എന്നിവയിലൂടെയാകും ഇത് നടപ്പിലാക്കുക.
Related News
മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്എപി വലിയ തോതിലുള്ള പുനഃസംഘടന നടത്തുന്നത്. 2024ന്റെ തുടക്കത്തിലും ഏകദേശം 8,000 തസ്തികകൾ കമ്പനി വെട്ടിക്കുറച്ചിരുന്നു. ക്ലൗഡ് സേവനങ്ങളിലും ബിസിനസ് സോഫ്റ്റ്‌വെയറുകളിലും എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനായി വൻതോതിൽ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിനായി ആവർത്തന സ്വഭാവമുള്ളതും പരമ്പരാഗതവുമായ തസ്തികകൾ ഒഴിവാക്കി, ഉയർന്ന വളർച്ചയുള്ള പുതിയ മേഖലകളിലേക്ക് ജീവനക്കാരെ മാറ്റുകയോ പുതിയ നിയമനങ്ങൾ നടത്തുകയോ ചെയ്യും. ഇന്ത്യയിലെ ബെംഗളൂരു, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഐടി ജീവനക്കാരെയും ഈ തീരുമാനം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.








0 comments