Deshabhimani

അമിതവേ​ഗതയിലെത്തിയ പൊലീസ് വാഹനം ഇടിച്ച് 3 യുവാക്കൾ മരിച്ചു

Road Accident

Photo: NDTV

വെബ് ഡെസ്ക്

Published on Nov 27, 2026, 02:50 PM | 1 min read

മുംബൈ: അമിതവേ​ഗതയിലെത്തിയ പൊലീസ് വാഹനം ഇടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ​ഗോണ്ടിയ ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഗോണ്ടിയ–തിരോറ റോഡിൽ ദണ്ഡേഗാവ് ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായ അപകടത്തിൽ കാർത്തിക് ബ്രിജ്‌ലാൽ ബിസെൻ (14), ശിവപ്രസാദ് കാംബ്ലെ (16), ജിതേന്ദ്ര ബാവൻകർ (16) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് പൊലീസ് വാഹനമോടിച്ചയാളുടെ അശ്രദ്ധയിൽ പ്രതിഷേധിച്ച് നാട്ടുകാർ അപകടസ്ഥലത്ത് തടിച്ചുകൂടുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.


അമിതവേ​ഗതയിലെത്തിയ പൊലീസ് വാഹനം ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ മൂന്നം​ഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. അപകടമുണ്ടായ പൊലീസ് വാഹനം ഓ‌ടിച്ചിരുന്ന ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home