Deshabhimani

എഐ കൈവിടുമോ ? അടുത്ത വര്‍ഷം കോവിഡിനേക്കാള്‍ വലിയ പ്രതിസന്ധി വിതയ്ക്കുമെന്ന് വിദഗ്ധൻ

ai
വെബ് ഡെസ്ക്

Published on Nov 27, 2026, 02:50 PM | 2 min read

നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ നിയന്ത്രണാതീതമായി വളരുന്ന സാഹചര്യത്തിൽ അടുത്ത വര്‍ഷം കോവിഡ് മഹാമാരിയുടെ കാലത്തെക്കാള്‍ വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന് പ്രമുഖ എഐ ഗവേഷകൻ. നിര്‍മിതബുദ്ധി രംഗത്തെ അപകട സാധ്യതകളെ കുറിച്ചു പഠിക്കുന്നതിനായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 'METR' എന്ന സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം മേധാവി നിക്കോള ജുർകോവിച്ച് ആണ് മുന്നറിയിപ്പ് നൽകുന്നത്. തന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ച തുറന്ന കത്തിലൂടെയാണ് ഇത്. താങ്ക്സ്ഗിവിങ് ദിവസത്തിന്റെ ഭാഗമായി എക്സിലൂടെ കത്ത് പരസ്യപ്പെടുത്തി.


"അടുത്ത താങ്ക്സ്ഗിവിംഗ് വരെ നമ്മൾ ജീവിച്ചിരിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലാത്ത ആദ്യത്തെ വർഷമാണിത്," എന്ന ആശങ്കയാണ് ജുർകോവിച്ച് പ്രകടിപ്പിച്ചത്. ഇതുവരെ ഹാക്കിങ് ഉള്‍പ്പെടെ സാമ്പത്തിക നഷ്ടങ്ങള്‍ക്കാണ് കാരണാക്കിയത്. അടുത്ത വര്‍ഷം ഇത് മാറും. നാശനഷ്ടങ്ങള്‍ക്കും മനുഷ്യവിനാശത്തിനും ഇടയാക്കും. ഇതിന് വഴിതുറക്കാവുന്ന മൂന്ന് സന്ദര്‍ഭങ്ങളും വിവരിക്കുന്നുണ്ട്.


എഐ സംവിധാനങ്ങള്‍ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളിലേക്ക് നുഴഞ്ഞു കയറാം. സാമൂഹിക വിരുദ്ധര്‍ എഐ ഉപയോഗിച്ച് ജൈവായുധങ്ങള്‍ നിര്‍മിക്കാം.ഭരണാധികാരികള്‍ക്ക് യന്ത്രങ്ങള്‍ അമിതാധികാരം നൽകാം.

Nikola JurkovicNikola Jurkovic

കർശനമായ ആഗോള നിയമങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ 2027-ഓടെ AI സ്വയം നവീകരിക്കാനും മനുഷ്യബുദ്ധിയെ മറികടക്കാനും തുടങ്ങും. 2030 അവസാനിക്കുന്നതിന് മുൻപ് മനുഷ്യവംശം നശിപ്പിക്കപ്പെടാനോ അധികാരരഹിതരാകാനോ ഉള്ള സാധ്യത 50 ശതമാനത്തോളമാണെന്നും നിക്കോള ജുർകോവിച്ച് പറയുന്നു. മാത്രമല്ല 2027 അവസാനത്തോടെ ആളുകൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരാനുള്ള സാധ്യത 5 മുതൽ 20 ശതമാനം വരെയാണെന്നും പറയുന്നു. തന്റെ വ്യക്തിപരമായ അന്വേഷണ ഫലമാണിത്.


ഇനി മനുഷ്യവംശം അതിജീവിച്ചാലും ആഗോള സമ്പത്തിക വ്യവസ്ഥ തകിടം മറിയും. അടുത്ത പത്ത് വര്‍ഷത്തിനകം നിലവിലുള്ള ഭൂരിഭാഗം തൊഴിലുകളും ഇല്ലാതാവും. ഓൺലൈൻ സംവിധാനങ്ങള്‍ ഇല്ലാതാവാൻ സാധ്യതയുള്ളതിനാൽ കയ്യിൽ പണം കരുതിവെക്കാനും വരെ നിര്‍ദ്ദേശിക്കുന്നുണ്ട്.


Related News

മനുഷ്യരാശി വലിയ ഭീഷണി നേരിടുന്നതായി എഐ രംഗത്തെ അതികായനായ യോഷുവ ബെൻജിയോ അടുത്തിടെ പറഞ്ഞിരുന്നു. നിയന്ത്രിക്കാൻ പഠിക്കുന്നതിന് മുൻപ് സൂപ്പർ ഇന്റലിജൻസ് നിർമ്മിക്കരുതെന്ന് ജെഫ്രി ഹിന്റണും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ എഐ രംഗത്തെ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാനും ജാക്കൂബ് പച്ചോക്കിയും ആവശ്യപ്പെട്ടിരുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികളുടെ പകുതിയോളം എഐ ഇല്ലാതാക്കുമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും മുന്നറിയിപ്പ് നൽകുകയുണ്ടായി.


സാങ്കേതിക വിദ്യയിലെ കുതിപ്പ് അറിയിക്കാൻ

അതിശയോക്തി പ്രയോഗങ്ങള്‍


അതേസമയം സാങ്കേതിക വിദ്യാരംഗത്തെ കുതിപ്പ് അറിയിക്കാൻ അതിശയോക്തികള്‍ പ്രയോഗിക്കയാണെന്ന് ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുന്നവരും ഉണ്ട്. സൈബര്‍ സുരക്ഷ, തൊഴിൽ സുരക്ഷ, തെറ്റായ വിവരങ്ങളുടെ വ്യാപനം എന്നിവയിൽ വെല്ലുവിളികള്‍ നേരിടാം. ഈ രംഗങ്ങളിൽ ആഗോളതലത്തിൽ കൂടുതൽ മെച്ചപ്പെട്ട ധാരണകള്‍ക്കായി ശ്രമിക്കയാണ് വേണ്ടത് എന്നും അവര്‍ അഭിപ്രയാപ്പെടുന്നു.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home