Deshabhimani

ലക്ഷദ്വീപിലെ ഭൂമി അവകാശം; പുതിയ നിയമ വ്യവസ്ഥകൾ കടുത്ത ആശങ്ക ഉയർത്തുന്നു: നാഷണൽ ലീഗ്

lakshadweep
വെബ് ഡെസ്ക്

Published on Oct 09, 2026, 10:25 AM | 1 min read

കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റെഗുലേഷൻ, 2026 ദ്വീപ് നിവാസികളുടെ ഭൂമിയുടെയും കിടപ്പാടങ്ങളുടെയും ഭാവി സംബന്ധിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് ഇൻ-ചാർജ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ പറഞ്ഞു.


ജൂലൈ 29 മുതലാണ് പുതിയ റെഗുലേഷൻ പ്രാബല്യത്തിൽ വന്നത്. മാസ്റ്റർ പ്ലാൻ, റീജിയണൽ പ്ലാൻ, ടൗൺ പ്ലാനിംഗ് സ്കീം എന്നിവയിലൂടെ ഭൂമി പുനഃക്രമീകരിക്കാൻ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് വ്യവസ്ഥകളുണ്ട്. സെക്ഷൻ 90 പ്രകാരം സ്കീമിന് കീഴിൽ അവകാശമില്ലാത്ത ഭൂമിയിൽ തുടരുന്നവരെ ഒഴിപ്പിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്.


റോഡുകൾ, തുറസ്സായ സ്ഥലങ്ങൾ, പാർക്കുകൾ, പൊതുസൗകര്യങ്ങൾ, ഭവന മേഖലകൾ, മറ്റ് വികസന ആവശ്യങ്ങൾ എന്നിവയ്ക്കായി ഭൂമിയുടെ വിന്യാസം പുനഃക്രമീകരിക്കുന്നതിനും ടൗൺ പ്ലാനിംഗ് സ്കീമുകൾക്ക് അധികാരം നൽകുന്നുണ്ട്. ഇതിനാൽ തലമുറകളായി ദ്വീപ് നിവാസികൾ കൈവശം വെച്ചുവരുന്ന ഭൂമിയുടെയും വീടുകളുടെയും അവകാശം ഭാവിയിൽ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിൽ വ്യക്തത അനിവാര്യമാണ്.


വികസനത്തിനും ശാസ്ത്രീയ നഗരാസൂത്രണത്തിനും എതിരല്ലെങ്കിലും, വികസനത്തിന്റെ പേരിൽ ജനങ്ങളുടെ പരമ്പരാഗത ഭൂമിയവകാശവും താമസാവകാശവും ദുർബലപ്പെടാൻ പാടില്ല. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് ലക്ഷദ്വീപിന് ആവശ്യം. ദ്വീപ് വികസനത്തിന്റെ പേരിൽ അവിടുത്തെ ജനങ്ങളുടെ പരമ്പരാഗത ഭൂമിയവകാശവും താമസാവകാശവും പ്രതികൂലമായി ബാധിക്കപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും നാഷണൽ ലീ​ഗ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home