ഇത്തിഹാദ് റെയിൽ ടിക്കറ്റിന് തിരക്കേറിയ സമയങ്ങളിൽ 10 ദിർഹം അധികം

ദുബായ് : ദുബായ്–അബുദാബി ഇത്തിഹാദ് റെയിൽ സർവീസിൽ തിരക്കേറിയ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയരും. യാത്രക്കാരുടെ ആവശ്യകത, തിരക്കേറിയ സമയം, ട്രെയിനിലെ സീറ്റുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നതെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.
ദുബായിൽനിന്ന് അബുദാബിയിലേക്കുള്ള ചില സർവീസുകളിൽ തിരക്കേറിയ സമയങ്ങളിൽ നിരക്ക് 40 ദിർഹം വരെ വർധിച്ചതായി എമറാത്ത് അൽ യൗം റിപ്പോർട്ട് ചെയ-്‌തു. ഒക-്‌ടോബർ 11ന് വൈകിട്ട് 5.14ന് ദുബായിൽനിന്ന് പുറപ്പെടുന്ന ട്രെയിനിലെ പ്രീമിയം ക്ലാസ് ടിക്കറ്റിന് തിരക്കില്ലാത്ത സമയത്തെ 109 ദിർഹത്തിന് പകരം 149 ദിർഹമാണ് നിരക്ക്. കംഫർട്ട് ക്ലാസ് ടിക്കറ്റിന് 59 ദിർഹമാണ്. ചില സർവീസുകളിലെ സീറ്റുകൾ ഇതിനകം പൂർണമായും ബുക്ക് ചെയ-്‌തിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മുൻകൂർ ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആവശ്യകത അനുസരിച്ചുള്ള നിരക്ക് സംവിധാനം ഏർപ്പെടുത്തിയതെന്ന് ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. ഉയർന്ന ആവശ്യകത കണക്കിലെടുത്ത് കഴിഞ്ഞ വാരാന്ത്യത്തിൽ ആറ് പുതിയ ട്രെയിനുകളും സർവീസിൽ ഉൾപ്പെടുത്തിയിരുന്നു.
സെപ-്‌തംബർ 30നാണ് ദുബായ് അൽ യലയിസ് സ്റ്റേഷനിൽനിന്ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിലേക്കുള്ള നേരിട്ടുള്ള യാത്രാസർവീസ് ആരംഭിച്ചത്. ഏകദേശം ഒരു മണിക്കൂറും നാല് മിനിറ്റുമാണ് യാത്രാസമയം. ഇരു എമിറേറ്റുകൾക്കുമിടയിൽ പ്രതിദിനം 10 നേരിട്ടുള്ള സർവീസുകളുണ്ട്.
ജൂൺ 30ന് അബുദാബി–ഫുജൈറ സർവീസിലൂടെയാണ് രാജ്യത്തെ ആദ്യ റെയിൽ ശൃംഖലയുടെ യാത്രാസർവീസ് ആരംഭിച്ചത്. പിന്നീട് ദുബായിലേക്കും അൽ ദൈദിലേക്കും ശൃംഖല വ്യാപിപ്പിച്ചു. ഡിസംബർ 11ന് ആരംഭിക്കുന്ന ലിവാ ഉത്സവത്തിന് മുമ്പ് ലിവാ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.









0 comments