Deshabhimani

രക്തം നൽകി കിരീടാവകാശി

സ‍ൗദി ദേശീയ രക്തദാന കാമ്പയിന് തുടക്കം

blood campaign
വെബ് ഡെസ്ക്

Published on Oct 09, 2026, 09:25 AM | 1 min read

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രക്തം നൽകി ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. ചൊവ്വാഴ്‌ച റിയാദിലായിരുന്നു കിരീടാവകാശിയുടെ രക്തദാനം.

​സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും സാമൂഹിക ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും രക്തത്തിന്റെയും രക്തഘടകങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, അർബുദം, രക്തസംബന്ധമായ രോഗങ്ങൾ എന്നിവ ബാധിച്ചവർ ഉൾപ്പെടെയുള്ള രോഗികൾക്ക് രക്തദാനം സഹായകരമാകും.​

2025ൽ സൗദിയിൽ ഒമ്പത് ലക്ഷത്തിലധികം പേർ രക്തം ദാനം ചെയ-്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കിരീടാവകാശി ആരംഭിച്ച ദേശീയ ക്യാമ്പയിനിലൂടെ രക്തദാതാക്കളുടെ എണ്ണം നാലിരട്ടിയായി ഉയർന്നു. 65,000ത്തിലധികം പേർ ക്യാമ്പയിന്റെ ഭാഗമായി രക്തം നൽകി. ഇതിൽ 85 ശതമാനത്തിലധികം പേർ ആദ്യമായി രക്തം നൽകിയവരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home